സുകുമാരൻ നായർ തുറുപ്പുചീട്ടിറക്കി വെട്ടുന്നു; തർക്ക വിഷയങ്ങൾകൊണ്ട് ഐക്യനീക്കത്തെ നേരിടും

സുകുമാരൻ നായർ തുറുപ്പുചീട്ടിറക്കി വെട്ടുന്നു; തർക്ക വിഷയങ്ങൾകൊണ്ട് ഐക്യനീക്കത്തെ നേരിടും

third frontതിരുവനന്തപുരം: എസ്.എൻ.ഡി.പി മുൻകൈയെടുത്ത് രൂപീകരിക്കുന്ന ഹൈന്ദ ഐക്യത്തെ വെട്ടിനിരത്താൻ എൻ.എസ്.എസ്. ജനറൽ സെക്രട്ടറിയുടെ തുറുപ്പുചീട്ട്. ഹൈന്ദവ ഐക്യത്തിനു തടസമായി നിലനിൽക്കുന്ന സംവരണം അടക്കമുള്ള പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവന്നു സജീവ ചർച്ചയാക്കാൻ നീക്കം തുടങ്ങിയതിനു പിന്നാലെ നേരിട്ടുള്ള ആക്രമണത്തിനു രംഗത്തെത്തുകയും ചെയ്തു.

എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും മറ്റു ഹിന്ദു സമദായ സംഘടനകൾക്കും യോജിപ്പില്ലാത്ത വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് സജീവ ചർച്ചയാക്കാനുള്ള നീക്കങ്ങൾ സജീവമാക്കി. ഇതിനു പിന്നാലെ പെരുന്നയിൽ നായർ മഹാസമ്മേളനത്തിൽ സംസാരിക്കവേ പേരെടുത്തു പറയാതെ എസ്.എൻ.ഡി.പിയെയും ബി.ജെ.പിയെയും രൂക്ഷമായി കടന്നാക്രമിക്കുയും ചെയ്തു.

മൂന്നാം മുന്നണി രൂപീകരണത്തിന് ഇറങ്ങി തിരിച്ച വെള്ളാപ്പള്ളി നടേശൻ നേരിടുന്ന ആരോപങ്ങൾ പരോക്ഷമായി ആവർത്തിക്കുകയാരുന്നു സുകുമാരൻ നായർ. ചിലരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടിയാണ് വിശാല ഹിന്ദു ഐക്യമെന്ന ആശയമെന്നും കള്ളങ്ങൾ ഒളിപ്പിച്ചുവയ്ക്കാൻ ചിലർ ഹൈന്ദവരുടെ പേര് ഉപയോഗിക്കുകയാണെന്നും സുകുമാരൻ നായർ ആരോപിച്ചു. ഹൈന്ദവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഈ പറഞ്ഞവരാരും ശ്രമിച്ചിട്ടില്ല. മതേതര സംഘടനയായ എൻ.എസ്.എസ്. വിശാല ഹിന്ദു ഐക്യത്തിന്റെ ഭാഗമാകാനില്ലെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. സുകുമാരൻ നായരുടെ നിലപാട് സ്വാഗതം ചെയ്ത മിനിട്ടുകൾക്കകം സി.പി.എം രംഗത്തെത്തുകയും ചെയ്തു.

കാര്യങ്ങൾ മനസിലാക്കാതെയാണ് സുകുമാരൻ നായർ കാടടച്ച് വെടിവയ്ക്കുന്നതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. വെള്ളാപ്പള്ളിയെ വെല്ലുവിളിച്ച് സുകുമാരൻ നായർ പരസ്യമായി രംഗത്തെത്തിയതോടെ ഹൈന്ദവ ഐക്യത്തിനു തിരിച്ചടിയേൽക്കുമോയെന്ന ആശങ്കയിലാണ് ബി.ജെ.പി. അതിനാൽ തന്നെ പ്രതികരണവും കരുതലോടെയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!