ആദ്യ ദിനം 29 പത്രികകള്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള ആദ്യദിവസമായ ഇന്നലെ സംസ്‌ഥാനത്തൊട്ടാകെ 29 പത്രികകള്‍ ലഭിച്ചു. ഏറ്റവും കൂടുതല്‍ പത്രിക ലഭിച്ചത്‌ തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ്‌, ഏഴുവീതം. എറണാകുളം, മലപ്പുറം, വയനാട്‌, കണ്ണൂര്‍ ജില്ലകളില്‍ ഇന്നലെ ആരും പത്രിക നല്‍കിയില്ല. കൊല്ലം- മൂന്ന്‌, പത്തനംതിട്ട- ഒന്ന്‌, ആലപ്പൂഴ- രണ്ട്‌, തൃശൂര്‍- രണ്ട്‌, പാലക്കാട്‌- രണ്ട്‌, കോഴിക്കോട്‌- ഒന്ന്‌, കാസര്‍കോഡ്‌- നാല്‌ എന്നിങ്ങനെയാണ്‌ ഇന്നലെ ലഭിച്ച പത്രികകള്‍. ബാങ്കുകള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നു പത്രികകള്‍ സ്വീകരിക്കില്ല.കുന്നംകുളം മണ്ഡലത്തിലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി സി.പി. ജോണ്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ തെരഞ്ഞെടുത്തത്‌ സ്വന്തം ജന്മദിനം തന്നെയാണ്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!