സ്‌റ്റേജില്‍ സോഫയിട്ടാല്‍ 10 രൂപ, കസേര ഒന്നിന് 4 രൂപ, പോസ്റ്ററിന് 2 രൂപ…. സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വക ‘മീറ്റര്‍’

തിരുവനന്തപുരം: സ്‌റ്റേജില്‍ സോഫയിട്ടാല്‍ 10 രൂപ, കസേര ഒന്നിന് 4 രൂപ, പോസ്റ്ററിന് 2 രൂപ…. സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ‘മീറ്റര്‍’ ഘടിപ്പിച്ചു. മണ്ഡലത്തിലെ ഓരോ ഒരുക്കവും ചെലവായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ രേഖപ്പെടുത്തും. ഇതിനായി ഓരോന്നിനും നിരക്കു നിശ്ചയിച്ചു.

വേദികള്‍ക്കു മുന്നല്‍ കസേരകള്‍ നിരത്തുമ്പോള്‍ കസേര ഒന്നിന് 4 രൂപ ചെലവിനത്തില കമ്മിഷന്‍ കണക്കാക്കി ഷാഡോ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും. പ്ലാസ്റ്റിക് മേശയ്ക്ക് ആദ്യദിവകം ആറു രൂപ, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരാ രൂപ വീതം. പ്ലാസ്റ്റിക് തോരണമാണ് ഒരുക്കിയിട്ടുള്ളതെങ്കില്‍ 3 രൂപയെയുള്ളൂ. അതേസമയം, പൂവാണെങ്കില്‍ മീറ്റര്‍ 25 വരെ ഓടും. ഫ്‌ളെക്‌സിന് ചതുരശ്രമീറ്ററിന് 180 രൂപയാണ് കമ്മിഷന്‍ നിശ്ചയിച്ചിട്ടുള്ളത്. തുണി ബാനറാണെങ്കില്‍ ചതുരശ്ര മീറ്ററിന്15 രൂപ. കൊടി 6 രൂപ, പ്ലാസ്റ്റിക്കാണെങ്കില്‍ 12 രൂപ കൂട്ടും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!