1203 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ മലപ്പുറത്ത്

തിരുവനന്തപുരം: 140 മണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ സംസ്ഥാന തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുള്ള തെരഞ്ഞെടുപ്പായി ഇത്തവണത്തേത് മാറുകയാണ്.

യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ. മുന്നണികള്‍ക്കു പുറമേ എസ്.ഡി.പി.ഐ, എസ്.പി. സഖ്യം, തൃണമൂല്‍ കോണ്‍ഗ്രസ്, വെല്‍ഫെയര്‍ പാര്‍ട്ടി, എ.ഐ.എ.ഡി.എം.കെ. തുടങ്ങിയ കക്ഷികളും നിരവധി സ്വതന്ത്രരും മത്സരരംഗത്തുണ്ട്. ആകെ 1647 നാമനിര്‍ദേശപത്രികകളാണു സമര്‍പ്പിക്കപ്പെട്ടിരുന്നത്. സൂക്ഷ്മപരിശോധനയും പിന്‍വലിക്കാനുളള സമയവും അവസാനിച്ചപ്പോള്‍ ഇത് 1203 ആയി കുറഞ്ഞു.

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ്145. ഏറ്റവും കുറവ് വയനാട് ജില്ലയില്‍ 29. സ്ഥാനാര്‍ഥികളുടെ എണ്ണം ജില്ല തിരിച്ച്: ബ്രാക്കറ്റില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ എണ്ണം. കാസര്‍ഗോഡ്46 (36), കണ്ണൂര്‍87 (71), വയനാട്29 (17), കോഴിക്കോട്120 (97), മലപ്പുറം145 (97), പാലക്കാട് 94 (75), തൃശൂര്‍100 (84), എറണാകുളം124 (107), ഇടുക്കി41 (41), കോട്ടയം82 (59), ആലപ്പുഴ75 (62), പത്തനംതിട്ട 37 (40), കൊല്ലം88 (76), തിരുവനന്തപുരം 135 (109).

109 വനിതകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതല്‍ വനിതകള്‍ മത്സരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്14 പേര്‍. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞിട്ടും പല മണ്ഡലങ്ങളിലും അപരന്മാര്‍ പിന്‍വാങ്ങാത്തതു മൂന്നു മുന്നണികള്‍ക്കും തലവേദനയായി. വിമതശല്യം കൂടുതല്‍ നേരിടുന്നത് കോണ്‍ഗ്രസാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!