ഇടതു മുന്നണി പണി തുടങ്ങി; ആശങ്ക പുറത്തുകാട്ടാതെ യു.ഡി.എഫ്, ജോര്‍ജിന് പുതിയ ഊര്‍ജം

mani protestകോട്ടയം: ബാര്‍ കോഴക്കേസില്‍ മാണിക്കും സര്‍ക്കാരിനും കനത്ത തിരിച്ചടി. തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അപ്രതീക്ഷിതമായി വീണുകിട്ടിയ ആയുധം… മന്ത്രി മാണിയുടെ രാജി ആവശ്യപ്പെട്ട് ഇടതു മുന്നണി പണി തുടങ്ങി. യു.ഡി.എഫ് ക്യാമ്പില്‍ ആശങ്ക.

ബീഫ് വിവാദവും കേരള ഹൗസിലെ ബീഫ് വിതരണവുമെല്ലാം നിമിഷ നേരം കൊണ്ട് ബാര്‍ കോഴയ്ക്ക് വഴിമാറി. മന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, വൈക്കം വിശ്വന്‍ തുടങ്ങി പ്രതിപക്ഷ നേതാക്കളുടെ പടതന്നെ രംഗത്തെത്തി കഴിഞ്ഞു.

കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മാണിയുടെ രാജി ആവശ്യപ്പെട്ട് സി.പി.എമ്മിന്റെ യുവജന വിഭാഗങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. അപ്രതീക്ഷിതമായി വീണുകിട്ടിയ ആയുധം തദ്ദേശ തെരഞ്ഞെടുപ്പിന് മുക്കിലും മൂലയിലും സ്ഥാപിച്ച മൈക്കുകളിലൂടെ ഉയര്‍ന്നു കേട്ടു തുടങ്ങി. വരും ദിവസങ്ങളില്‍ പ്രതിപക്ഷം കൂടുതല്‍ ശക്തമായി ആഞ്ഞടിക്കുമെന്ന് ഉറപ്പാണ്.

തുടരന്വേഷണം നടക്കട്ടെ, മാണി കുറ്റക്കാരനാണെന്ന് പരാമര്‍ശമില്ലെന്ന നിലപാടിലൂന്നിയാണ് ആദ്യ മണിക്കൂറില്‍ യു.ഡി.എഫിന്റെ പ്രതിരോധം. മുഖ്യമന്ത്രിയും കോണ്‍ഗ്രസും ലീഗുമെല്ലാം ഈയൊരു നിലപാട് സ്വീകരിക്കുമ്പോഴും ആശങ്ക യു.ഡി.എഫ് ക്യാമ്പുകളെ വിട്ടകലുന്നില്ല. 101 തവണ അന്വേഷിക്കട്ടെയെന്നാണ് മന്ത്രി മാണി ഉത്തരവിനോട് പ്രതികരിച്ചത്. കേരളാ കോണ്‍ഗ്രസ് ക്യാമ്പില്‍ കളത്തിലിറങ്ങി പ്രതിരോധിക്കാmani electionന്‍ ആളെ തേടുന്ന സ്ഥിതിയാണ്.

മാണി രാജി വയ്ക്കില്ലെന്ന് ജോസഫ് എം. പുതുശ്ശേരി അടക്കമുള്ളവര്‍ പറയുമ്പോഴും പി.ജെ. ജോസഫ് അനുകൂലികള്‍ മൗനത്തിലാണ്. ചര്‍ച്ചകളില്‍ നിന്ന് പലരും പിന്‍മാറുന്നതും അഭിപ്രായ വ്യത്യാസത്തിന്റെ സൂചനയാണ്. പി.സി. ജോര്‍ജാകാട്ടെ, ആഞ്ഞടിക്കാനുള്ള ഒരുക്കത്തിലും. അയോഗ്യനാക്കാന്‍ പാര്‍ട്ടി നടത്തുന്ന നീക്കത്തെ രാജിവച്ച് ചെറുക്കാന്‍ തയാറെടുക്കുന്ന ജോര്‍ജിന് പുതിയ ഊര്‍ജം കിട്ടിയ സ്ഥിതിയാണ്. മാണിയുടെ തട്ടകത്തില്‍ ഇടതിനൊപ്പം ചേര്‍ന്ന് ഇറങ്ങുന്ന ജോര്‍ജ് കേരള കോണ്‍ഗ്രസിന് വലിയ ഭീഷണിയായിരിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!