ഏറ്റുമുട്ടലിന്റെ ഇര ബെന്നി; സുധീരനെ പഴിച്ച് തൃക്കാക്കരയില്‍ നിന്ന് പിന്‍മാറി

ഏറ്റുമുട്ടലിന്റെ ഇര ബെന്നി; സുധീരനെ പഴിച്ച് തൃക്കാക്കരയില്‍ നിന്ന് പിന്‍മാറി

benny behananകൊച്ചി: ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്‍ പോരിന്റെ ഇര ബെന്നി ബഹനാന്‍. തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് ബെന്നി ബഹനാനെ ഒഴിവാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചതിനു പിന്നാലെ അദ്ദേഹം സ്വയം പിന്‍മാറി.

കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ പിഴച്ചാണ് ബെന്നി പിന്‍മാറ്റ തീരുമാനം പ്രഖ്യാപിച്ചത്. തന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തര്‍ക്കമുണ്ടായത് കെ.പി.സി.സി അധ്യക്ഷന്‍ മറ്റു ചില പേരുകള്‍ മുന്നോട്ടുവച്ചതോടെയാണ്. കെ.പി.സി.സി അധ്യക്ഷന്റെ താല്‍പര്യമില്ലാതെ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ സ്ഥാനാര്‍ത്ഥിത്വം മൂലം പാര്‍ട്ടിക്ക് എതെങ്കിലും വിധത്തില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബന്നി വ്യക്തമാക്കി. ബെന്നി ഒഴിവായതോടെ എ ഗ്രൂപ്പുകാരന്‍തന്നെയായ പി.ടി. തോമസ് ഇവിടെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏകദേശം ഉറപ്പായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!