എഐഎഡിഎംകെ സ്ഥാനാര്‍ഥിയായി ബിജു രമേശ് തിരുവനന്തപുരത്ത് മല്‍സരിക്കും

ചെന്നൈ: തിരുവനന്തപുരം മണ്ഡലത്തില്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥിയായി ബിജു രമേശ് മല്‍സരിക്കും. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ജയലളിത ബിജു രമേശിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. കേരളത്തിലെ ഏഴ് മണ്ഡലങ്ങളില്‍ അണ്ണാ ഡി.എം.കെ മത്സരിക്കും. തമിഴ്‌നാട്ടിലെ 227 സീറ്റുകളിലേക്കും പുതുച്ചേരിയിലെ 30 സീറ്റുകളിലേക്കും കേരളത്തിലെ ഏഴു സീറ്റുകളിലേക്കും എഐഎഡിഎംകെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ മത്സരിക്കുന്നതിനായി 208 പേരാണ് പാര്‍ട്ടി നേതൃത്വത്തിന് അപേക്ഷ നല്‍കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!