ബി.ജെ.പിയുടെ മൂന്നാംഘട്ട സ്‌ഥാനാര്‍ഥി പട്ടികയും പ്രഖ്യാപിച്ചു

സംസ്‌ഥാന തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ മൂന്നാംഘട്ട സ്‌ഥാനാര്‍ഥി പട്ടികയും പ്രഖ്യാപിച്ചു. ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗാണ്‌ സിനിമാ സംവിധായകന്‍ രാജസേനന്‍ അടക്കമുള്ള 23 സ്‌ഥാനാര്‍ഥികളടങ്ങുന്ന മൂന്നാംഘട്ട സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്‌. അരുവിക്കരയില്‍ രാജസേനനും നെടുമങ്ങാട്‌ വി.വി. രാജേഷും മത്സരിക്കും. ഇതോടെ ബി.ജെ.പി സ്‌ഥാനാര്‍ഥി പട്ടിക ഏകദേശം പൂര്‍ത്തിയായി. ഘടകകക്ഷികള്‍ക്കായി ഒഴിച്ചിട്ട സീറ്റുകളില്‍ ധാരണയനുസരിച്ച്‌ വിഭജനം നടന്നില്ലെങ്കില്‍ ആ സീറ്റുകള്‍ കൂടി ഏറ്റെടുത്തേക്കും.

മണ്ഡലങ്ങളും സ്‌ഥാനാര്‍ത്ഥികളും

ഉദുമ – കെ. ശ്രീകാന്ത്‌
തൃക്കരിപ്പൂര്‍- എം. ഭാസ്‌ക്കരന്‍
ധര്‍മ്മടം- മോഹനന്‍ മാനന്‍തേരി
ബാലുശേരി- പി.കെ. സുപ്രന്‍
വണ്ടൂര്‍- സുനിത മോഹന്‍ദാസ്‌
തീരൂരങ്ങാടി- പി.വി. ഗീത മാധവന്‍
ചിറ്റൂര്‍- ശശികുമാര്‍ എം.
ആലത്തൂര്‍- എം.പി. ശ്രീകുമാര്‍
പെരുമ്പാവൂര്‍- ഇ.എസ.്‌ ബിജു
ആലുവ- ലത ഗംഗാധരന്‍
കൊച്ചി- പ്രവീണ്‍ ദാമോദര പ്രഭു
മൂവാറ്റുപുഴ- പി.ജെ. തോമസ്‌
പാലാ- എന്‍. ഹരി
കാഞ്ഞിരപ്പള്ളി- വി.എന്‍. മനോജ്‌
ഹരിപ്പാട്‌- ഡി. അശ്വനിദേവ്‌
ചവറ-എം. സുനില്‍
കുണ്ടറ- എം.എസ്‌. ശ്യാം കുമാര്‍
ആറ്റിങ്ങല്‍- രാജി പ്രസാദ്‌
ചിറയിന്‍കീഴ്‌- ഡോ.പി.പി. വാവ
നെടുമങ്ങാട്‌- വി.വി. രാജേഷ്‌
അരുവിക്കര- എ. രാജസേനന്‍
നെയ്യാറ്റിന്‍കര- പുഞ്ചക്കരി സുരേന്ദ്രന്‍
പാറശാല- കരമന ജയന്‍


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!