നാരദ ന്യൂസിന്റെ സ്റ്റിംഗ് ഓപ്പറേഷന് പിന്നില്‍ വിദേശ പണമെന്ന് മമതാ

കൊല്‍ക്കത്ത: നാരദ ന്യൂസിന്റെ സ്റ്റിംഗ് ഓപ്പറേഷന് പിന്നില്‍ വിദേശ പണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയവരെ കണ്ടെത്തുമെന്നും മമത പറഞ്ഞു. വിദേശ പണവും തനിക്കെതിരായുള്ള ഗൂഢാലോചനയുമാണ് ഓളിക്യാമറ ഓപ്പറേഷന് പിന്നില്‍. കൊല്‍ക്കത്തയിലെ സത്യനാരായണ്‍ പാര്‍ക്കില്‍ നടന്ന തൃണമുല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയാതിരുന്നു മമത. തൃണമുല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് നാരദ ന്യുസ് പുറത്തുവിട്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!