ഞങ്ങള്‍ സ്‌ക്വാഡാണ്… എന്ത് വരന്‍, വധു… സ്വര്‍ണമുണ്ടെങ്കില്‍ ബില്ലും വേണം

കുമരകം: എന്ത് വധു, ഏത് വരന്‍… സ്വര്‍ണമുണ്ടെങ്കില്‍ ബില്ലും വേണം… ഞങ്ങള്‍ തെരഞ്ഞെടുപ്പ് സ്‌ക്വാഡാണ്. ഇതായിരുന്നു ഇന്നലെ വധുവരന്മാരെ തടഞ്ഞു നിര്‍ത്തി പരിശോധിച്ച സ്‌ക്വാഡ് അംഗങ്ങളുടെ നിലപാട്.

വിവാഹിതരായി വധുവരന്മാര്‍ വേളാവൂരില്‍ നിന്ന് മണ്ണഞ്ചേരിയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വാഹന പരിശോധന നടത്തുകയായിരുന്നു തിരുവാര്‍പ്പ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ഇവരെ തടഞ്ഞത്. കാറിലുണ്ടായിരുന്ന 75 പവര്‍ സ്വര്‍ണത്തിന്റെ ബില്ല് കാണണമെന്നായി സ്‌ക്വാഡ്. ഇതേ തുടര്‍ന്ന് വധുവിന്റെ വീട്ടുകാരും സ്‌ക്വാഡ് അംഗങ്ങളുമായി വാക്കേറ്റമായി. പിന്നീട് ബില്ലുകള്‍ കൊണ്ട് വന്ന് പരിശോധിച്ച ശേഷമാണ് ഇവരെ വിട്ടത്. കോട്ടയം – കുമരകം റോഡില്‍ ആമ്പക്കുഴി ജംക്ഷനു സമീപത്ത് ഇന്നലെ വൈകുന്നേരമാണ് സംഭവം.

രേഖകള്‍ പരിശോധിച്ചതിനെത്തുടര്‍ന്ന് സ്വര്‍ണ ഉരുപ്പടികളും കാറും വിട്ടുനല്‍കുകയും ചെയ്തു. കുമരകം എസ്‌ഐ ആര്‍. രാജീവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായി കാണിച്ച് തെരഞ്ഞടുപ്പ് സ്‌ക്വാഡിലെ അംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!