ബംഗാളിലെ കോണ്‍ഗ്രസ്‌-സിപിഎം സഖ്യത്തെ കുറിച്ച്‌ പറയാനുള്ള ബാധ്യത സിപിഐയ്‌ക്ക് ഇല്ലെന്ന്‌ കാനം

CPI Elecn. Symbolതിരുവനന്തപുരം : ബംഗാളിലെ കോണ്‍ഗ്രസ്‌-സിപിഎം സഖ്യത്തെ കുറിച്ച്‌ പറയാനുള്ള ബാധ്യത സിപിഐയ്‌ക്ക് ഇല്ലെന്ന്‌ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള തര്‍ക്കം ഇടതുമുന്നണിയുടെ വിജയത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും കാനം പറഞ്ഞു. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മറ്റിയും കേസരി ജേര്‍ണലിസ്‌റ്റ് ട്രസ്‌റ്റും സംയുക്‌തമായി സംഘടിപ്പിച്ച വോട്ടുകാര്യം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!