ഒന്‍പതു മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ മുന്നിലാണെന്ന് സര്‍വേ റിപ്പോര്‍ട്ട്

ഡല്‍ഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്‍പതു മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ മുന്നിലാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. . ബിജെപി അഞ്ചുസീറ്റിലും സഖ്യകക്ഷിയായ ബിഡിജെഎസ് നാലു സീറ്റിലുമാണു മുന്നിലുള്ളതെന്ന് ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കാസര്‍കോട്, മഞ്ചേശ്വരം സീറ്റുകളിലാണ് ബിജെപി മുന്നില്‍. ഇതില്‍ നേമത്ത് ഒ.രാജഗോപാലും വട്ടിയൂര്‍ക്കാവില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും തിരുവനന്തപുരത്ത് എസ്.ശ്രീശാന്തും മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍. ബിഡിജെഎസ് മുന്നിലുള്ളത് കുട്ടനാട്, ഇടുക്കി, കോവളം, കയ്പമംഗലം മണ്ഡലങ്ങളിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!