സുധര്‍മ്മയ്ക്കും സ്റ്റാലിനും വി.എസിന്റെ കാര്‍മികത്വത്തില്‍ വിവാഹം

പാലക്കാട്: കോഴിക്കോട് കക്കോടി സ്വദേശി സ്റ്റാലിനും മാവൂര്‍ സ്വദേശി സുധര്‍മ്മയുമാണ് വി.എസിന്റെ വീട്ടില്‍ വിവാഹം. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിനിടെ, വിവാഹത്തിന്റെ കാര്‍മ്മികനായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് ഇരുവരും പ്രണയത്തിലായത്. ആറ് വര്‍ഷത്തെ ഒരുമിച്ചുള്ള സംഘടനാ പ്രവര്‍ത്തനം പിന്നീട് പ്രണയത്തിന് വഴിമാറി. കല്യാണം വി.എസിന്റെ സാന്നിധ്യത്തിലാകണമെന്ന് ആദ്യം സ്റ്റാലിനാണ് പറഞ്ഞത്. സുധര്‍മ്മയ്ക്കും നൂറുവട്ടം സമ്മതം. കോഴിക്കോട് എത്തിയ വി.എസിനെ നേരില്‍ കണ്ട് ആഗ്രഹം അറിയിച്ചു. വിവാഹം മലമ്പുഴയിലെ തന്റെ വീട്ടില്‍ വച്ചാകാമെന്ന് വി.എസ് തന്നെയാണ് നിര്‍ദേശിച്ചതത്രേ.

തെരഞ്ഞെടുപ്പ് തിരക്കിനിടയിലും ഇരുവരെയും ആശിര്‍വദിക്കാന്‍ വി.എസ് സമയം കണ്ടെത്തി. വി.എസ് അച്യുതാനന്ദന്റെ വീട്ടില്‍ വച്ച് വിവാഹം കഴിച്ചവരെന്ന വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്ന് ഉപദേശിച്ചാണ് അദ്ദേഹം നവദമ്പതികളെ മടക്കി അയച്ചത്. സ്റ്റാലിന്‍ നിലവില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണ്. നിയമപഠനം പൂര്‍ത്തിയാക്കിയ സുധര്‍മ എന്റോള്‍ ചെയ്യാന്‍ തയ്യാറെടുക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!