മുകേഷിന്റെ പ്രചരണം കൊഴുപ്പിച്ച് സുരാജ് വെഞ്ഞാറമൂട്- രമേഷ് പിഷാരടി റോഡ് ഷോ

കൊല്ലം: നടന്‍ മുകേഷിന്‌ പ്രചരണവുമായി സഹപ്രവര്‍ത്തകരും ഹാസ്യതാരങ്ങളുമായ സുരാജ്‌ വെഞ്ഞാറമൂടും രമേഷ്‌ പിഷാരടിയും. കഴിഞ്ഞ ദിവസം കൊല്ലത്ത്‌ പ്രചരണത്തിനിറങ്ങിയ ഇവര്‍ തമാശ പങ്കുവെച്ചും മുകേഷിനെ അനുകരിച്ചും പ്രചാരണം കൊഴുപ്പിച്ചു. .

തുറന്ന ജീപ്പില്‍ മണ്ഡലത്തിലൂടെ പര്യടനം നടത്തിയ ഇരുവരും ആരാധകരുമായി തമാശകള്‍ പങ്കുവെച്ചു. തങ്ങള്‍ മുകേഷിനെ വിജയിപ്പിക്കാന്‍ വന്നവരല്ലെന്നും നേരത്തേ തന്നെ ജയിച്ചിരിക്കുന്ന മുകേഷിന്റെ ഭൂരിപക്ഷം കൂട്ടുകയാണ്‌ ഉദ്ദേശിക്കുന്നത്‌ എന്നും ഇവര്‍ പ്രസംഗത്തില്‍ പറഞ്ഞു. മുകേഷിന്‌ വേണ്ടി പ്രചരണത്തിന്‌ ഇറങ്ങുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ വ്യക്‌തമാക്കിയ സുരാജ്‌ മുകേഷിന്റെ ശബ്‌ദം അനുകരിച്ച്‌ ജനങ്ങളെ കയ്യിലെടുക്കുകയും ചെയ്‌തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!