കൂടെ കൊണ്ടുനടന്ന്‌ വഞ്ചിച്ചുവെന്ന്‌ ജോണി നെല്ലൂര്‍

തിരുവനന്തപുരം: യു.ഡി.എഫ്‌ കൂടെ കൊണ്ടുനടന്ന്‌ വഞ്ചിച്ചുവെന്ന്‌ കേരള കോണ്‍ഗ്രസ്‌ ജേക്കബ്‌ വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍. അങ്കമാലി സീറ്റ്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രി ഉറപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ അങ്കമാലി സീറ്റ്‌ നല്‍കില്ലെന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ നേരിട്ട്‌ അറിയിച്ചെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. അതേസമയം ഇടത് മുന്നണിയോട് അയിത്തമില്ലെന്നും ആദ്യം നിയമസഭയിലേക്ക് മത്സരിച്ചത് ഇടത് സ്ഥാനാര്‍ത്ഥിയായിട്ടാണെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. സീറ്റ് നിഷേധിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം ഒാര്‍മിപ്പിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!