കേരളം ഇടതുപക്ഷത്തിന്‌ ഭരിക്കാന്‍ അവസരം നല്‍കുമെന്ന്‌ അഭിപ്രായ സര്‍വേ

ഡല്‍ഹി: കേരളം ഇടതുപക്ഷത്തിന്‌ ഭരിക്കാന്‍ അവസരം നല്‍കുമെന്ന്‌ അഭിപ്രായ സര്‍വേ. യുഡിഎഫ്‌ ഭരണം എല്‍ഡിഎഫിന്‌ വഴിമാറുമെന്നും എന്‍ഡിഎ അക്കൗണ്ട്‌ തുറക്കുമെന്നും ടൈംസ്‌ നൗ സീ വോട്ടര്‍ സര്‍വേയാണ്‌ വ്യക്‌തമാക്കുന്നത്‌.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ 86 സീറ്റുകളില്‍ വിജയം നേടുമ്പോള്‍ യുഡിഎഫ്‌ 53 സീറ്റുകള്‍ നേടുമെന്നാണ്‌ വിലയിരുത്തല്‍. ബിജെപിയ്‌ക്ക് ഇത്തവണ സന്തോഷിക്കാന്‍ അവസരം കിട്ടുമെന്നതാണ്‌ ഏറെ വ്യത്യസ്‌തത. എന്‍ഡിഎ ഒരു സീറ്റില്‍ വിജയം നേടുമെന്നും സര്‍വേ പറയുന്നുണ്ട്‌. കേരളത്തിന്‌ പുറമേ ബംഗാളിലും ഇടതുപക്ഷത്തിന്‌ കാര്യമായ നേട്ടം ഉണ്ടാക്കാനാകും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ ഭരണം നിലനിര്‍ത്തും. ഇടതുസഖ്യം 106 സീറ്റുകളില്‍ വിജയം നേടുമെന്നും തൃണമൂല്‍ 160 മണ്ഡലങ്ങളില്‍ വിജയം നേടുമെന്നുമാണ്‌ സര്‍വേ പറയുന്നത്‌. കോണ്‍ഗ്രസ്‌ 21 സീറ്റുകളിലും മറ്റുള്ളവര്‍ മൂന്ന്‌ സീറ്റുകളിലും വിജയിക്കുമ്പോള്‍ ബിജെപി കേവലം നാലു സീറ്റുകളില്‍ മാത്രമായിരിക്കും ജയിക്കുന്നതെന്നും സര്‍വേ പ്രവചിക്കുന്നു.  ആസാമില്‍ ബി.ജെ.പിക്ക് മുന്‍തൂക്കം സര്‍വേ പ്രവചിക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!