റിമി ടോമി അടക്കമുള്ളവരുടെ വീടുകളില്‍ ആദായനികുതി റെയ്ഡ്

Rimi Tomyകൊച്ചി: തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. ഗായിക റിമി ടോമി അടക്കമുള്ളവരുടെ വീടുകളിലാണ് പരിശോധന. വ്യവസായി മഠത്തില്‍ രഘു, അഡ്വ. വിനോദ് കുട്ടപ്പന്‍, പ്രവസായി ജോണ്‍ കുരുവിള എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു. എന്നാല്‍, പരിശോധന നടക്കുമ്പോള്‍ റിമി ടോമി വീട്ടിലുണ്ടായിരുന്നില്ല. ഇവരില്‍ ചിലര്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുമായി സാമ്പത്തിക ഇടപാട് നടത്തിയതായും സൂചനയുണ്ട്. രാവിലെ തുടങ്ങിയ പരിശോധന ഉച്ചയ്ക്കുശേഷവും തുടരുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!