വോട്ടര്‍ സ്ലിപ്പുകള്‍ വോട്ട്‌ ചെയ്യാനായി ഉപയോഗിക്കാമെന്ന തീരുമാനം റദ്ദാക്കണമെന്ന്‌ കെ.പി.സി.സി

തിരുവനന്തപുരം: ബി.എല്‍.ഒമാര്‍ വിതരണം ചെയ്യുന്ന വോട്ടര്‍ സ്ലിപ്പുകള്‍ വോട്ട്‌ ചെയ്യാനായി ഉപയോഗിക്കാമെന്ന തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ തീരുമാനം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ.പി.സി.സി. ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി കോടതി നാഴെ പരിഗണിക്കും. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ കെ.പി.സി.സി. കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷനും കത്തു നല്‍കി. ബി.എല്‍.ഒ. നല്‍കുന്ന സ്ലിപ്പുകള്‍ തിരിച്ചറിയല്‍ കാര്‍ഡായി പരിഗണിക്കുന്നത്‌ വ്യാപകമായ കള്ളവോട്ടിനു കളമൊരുക്കുമെന്ന്‌ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കെ.പി.സി.സി. ചൂണ്ടിക്കാട്ടി


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!