ജിഷയുടെ കൊലപാതകം: എംഎല്‍എ സാജുപോളിന് മണ്ഡലത്തിലെ സി പി എം വോട്ടറുടെ തുറന്ന കത്ത്….

saju paulപെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകം പെരുമ്പാവൂര്‍ എം.എല്‍.എ സാജു പോളിനെയും അതുവഴി സി.പി.എമ്മിനെയും വെട്ടിലാക്കുന്നു. സാജു പോളിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മണ്ഡലത്തിലെ തന്നെ ഒരു സി.പി.എം പ്രവര്‍ത്തകന്റെ പേരിലുള്ളതെന്ന രീതിയില്‍ കത്ത് സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നു.

തുറന്ന കത്തിന്റെ പൂര്‍ണ്ണ രുപം:

പ്രിയപ്പെട്ട സാജു പോൾ എം എൽ എ ,
എന്റെ പേര് സുമേഷ് വിജയൻ .ഞാൻ പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ മേതല എന്ന സ്ഥലത്ത് താമസിക്കുന്നു ,ഞാൻ ഒരു കമ്യുണിസ്റ്റ് കുടുംബത്തിലെ ഒരു അംഗമാണെന്ന് ആദ്യമേ ഒർമ്മപ്പെടുത്തട്ടെ,2014 ജൂലൈ മാസത്തിൽ പനി മൂലം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട എനിക്ക് ചികിത്സയുടെ ഭാഗമായി നടത്തിയ ടെസ്റ്റിൽ എന്റെ രണ്ട് കിഡ്നിയും പ്രവർത്തന രഹിതമാണെന്ന് കണ്ടെത്തി കിഡ്നി മാറ്റിവക്കൽ മാത്രമാണ് ഇതിന് പ്രതിവിധി എന്നും കഴിവതും നേരത്തെ തന്നെ കിഡ്നി മാറ്റിവച്ചില്ലെങ്കിൽ ജീവൻ അപകടത്തിൽ ആകും എന്ന് ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചു, സാമ്പത്തിക മായി വളരെ പിന്നോക്കം നിൽക്കുന്ന എനിക്ക് ഈ ചികിത്സ ചിലവുകൾ താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു . ചികിത്സക്കു പണം കണ്ടെത്താൻ കഴിയാതെ എനിക്ക് സ്ഥലവും അമ്മയുടെ ആഭരണങ്ങളും വിറ്റുകിട്ടിയ പണം കൊണ്ടാണ് ഡയാലിസിസ് ഉൾപ്പെടെ ഉള്ള ചികിത്സകൾ നടത്തി കൊണ്ടിരിക്കുന്നത്. നല്ലവരായ നാട്ടുകാരും, സുഹൃത്തുകളും ചേർന്ന് കിഡ്നി മാറ്റി വക്കുന്നതിനുള്ള തുക നൽകി എങ്കിലും ഭീമമായ തുക എന്റെ ചികിത്സക്കു തടസമായി ,തുടർ ചികിത്സക്ക് പണമില്ലാതെ കഷ്ടപ്പെട്ട ഞാൻ 2014 ഡിസംബറിൽ ഞാൻ താങ്കളെ വന്നു കാണുകയും മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സ സഹായം ലഭിക്കുന്നതിനു വേണ്ടി അപേക്ഷ നൽകുകയും 2015 ജൂണിൽ എനിക്ക് പതിനായിരം രൂപ അനുവദിക്കുകയും ചെയ്തു ,ആ സമയത്ത് രോഗം മൂർച്ചിച്ചതു കാരണം ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് നടത്തണം എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് സ്ഥലവും അമ്മയുടെ സ്വർണ്ണവും വിറ്റ് കടത്തിലായ എനിക്ക് ചികിത്സ മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യത്തിൽ ഞാൻ താങ്കളെ സമീപിച്ചപ്പോൾ ഇനി ഒരു നയാ പൈസ പോലും ചികിത്സ സഹായ മായി കിട്ടില്ല എന്നും 2 വർഷത്തെക്കാണ് ഈ തുക അനുവദിച്ചിട്ടുള്ളത് എന്നുമാണ് മാത്രമല്ല ഈ ഫയലുമായി മുഖ്യമന്ത്രിയുടെ അടുത്ത് ചെല്ലരുത് എന്ന് നിർദേശം ഉണ്ടെന്നും എന്നോടു പറഞ്ഞ പ്പോൾ ഞാൻ ആകെ തകർന്നു പോയി.തുടർ ചികിത്സക്ക് യാതൊരു മാർഗമില്ലാതെ പകച്ചു നിന്ന എന്നെ CPM ന്റെ സജീവ പ്രവർത്തകനായ ഒരു സുഹൃത്ത് എന്റെ സാഹചര്യം അറിഞ്ഞു കഴിഞ്ഞപ്പോൾ അദേഹത്തിന്റെ സഹപാഠി ആയിരുന്ന മൂവാറ്റുപുഴ നിവാസി ആയ രതീഷ്‌ ചങ്ങാലിമറ്റത്തോട്‌ ഈ കാര്യം പറയുകയും ,അദ്ദേഹം മൂവാറ്റുപുഴ MLA ശ്രീ ജോസഫ് വാഴക്കന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു എന്റെ സാഹചര്യം മനസിലാക്കിയ ശ്രീ ജോസഫ് വാഴക്കൻ ഉടൻ തന്നെ ആവശ്യമായ എല്ലാ രേഖകളും അദ്ദേഹത്തേ എൽപ്പിക്കാൻ ആവശ്യ പ്പെടുകയും ഉടൻ തന്നെ ഞാൻ ചികിത്സയുടെ എല്ലാ രേഖകളും അപേക്ഷയും അദ്ദേഹത്തിന്റെ ഓഫിസിൽ എൽപ്പിക്കുകയും ചെയ്തു ഏകദേശം ഒന്നര മാസം ആയപ്പോൾ ജോസഫ് വാഴക്കൻ MLA യുടെ ഓഫിസിൽ നിന്നും എന്നെ വിളിക്കുകയും 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ചികിത്സ നിധിയിൽ നിന്നും, കാരുണ്യ ബനവലന്റെ ഫണ്ടിൽ നിന്നും എന്റെ ഒരു സ്പെഷ്യൽ കേസായി പരിഗണിച്ച് ചികിത്സ സഹായം ലഭ്യമാക്കുന്നതിനുള്ള നടപിടി സ്വീകരിച്ചു എന്ന് അറിയിച്ചപ്പോൾ ,അഛൻ നഷ്ടപ്പെട്ട എനിക്ക് ജോസഫ് വാഴക്കനോട് ഒരു പിതാവിനോടുള്ള സ്നേഹവും ബഹുമാനവും കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി… ഒരിക്കൽ പോലും എന്നെ നേരിൽ കാണുകയോ ,സംസാരിക്കുകയോ ചെയ്യാത്ത എന്നെ ഇത്രമേൽ സഹായിച്ച ജോസഫ് വാഴക്കൻ MLA യോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല .ഒരു ബന്ധവും ഇല്ലാത്ത, സ്വന്തം മണ്ഡലം കാരൻ പോലും അല്ലാത്ത എന്നോട് മുവാറ്റുപുഴ MLA ജോസഫ് വാഴക്കൻ കാണിച്ച മാനുഷിക പരിഗണന പോലും ഒരു കമ്യുണിസ്റ്റ് കാരനായ എന്റെ MLA കാണിക്കാതെ പെരുമാറി.താങ്കൾ ഇത്തവണ വോട്ട് തേടി വരുമ്പോൾ എനിക്ക് അങ്ങയോട് വിനയത്തോടെ പറയാനുള്ളത് ‘സാധാരണ കാരുടെ കണ്ണുനീരിന്റെ വില അറിയാവുന്ന ഒരു MLA മുവാറ്റുപുഴയിൽ ഉണ്ട് ശ്രീ ജോസഫ് വാഴക്കൻ അദ്ദേഹത്തേ താങ്കൾ മാതൃക ആക്കിയതിന് ശേഷം സാധാരണ ക്കാരന്റെ അടുത്ത് വോട്ടു തേടി ചെല്ലണം.. അധികാരം ആഡംബരത്തിനു മാത്രമല്ല … എന്നെ പോലുഉള്ള സാധാരണക്കാരന്റെ കണ്ണു നിർതുടക്കാനും കൂടിയാകണം… താങ്കൾക്ക് എല്ലാ നന്മകളും ജഗദീശ്വരൻ നൽകട്ടെ ,
സ്നേഹപൂർവ്വം
സുമേഷ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!