പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; മൂന്നു പൊതുപരിപാടികള്‍

narendra modiതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്നു വീണ്ടും കേരളത്തില്‍ എത്തും. കാസര്‍കോട്, കുട്ടനാട്, തിരുവനന്തപുരം എന്നിങ്ങനെ മൂന്നു പ്രചാരണ പരിപാടികളില്‍ പ്രസംഗിക്കും.

രാവിലെ എട്ടിന് മംഗളൂരു വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ 10.20ന് കാസര്‍കോട് ഗവ. കോളജ് ഗ്രൗണ്ടിലെത്തും. 10.30ന് വിദ്യാനഗര്‍ നഗരസഭാ സ്റ്റേഡിയത്തിലാണ് സമ്മേളനം. 12.45ന് കുട്ടനാട് എടത്വ പച്ച ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ആലപ്പുഴ ജില്ലയിലെ പരിപാടി. കുട്ടനാട്ടില്‍ നിന്നു കന്യാകുമാരിയിലേക്കു പോകുന്ന നരേന്ദ്രമോദി വൈകിട്ട് 4.50ന് അവിടെ തെരഞ്ഞെടുപ്പു സമ്മേളനത്തില്‍ പങ്കെടുക്കും.

കന്യാകുമാരിയില്‍ നിന്ന് 6.40നു തിരുവനന്തപുരത്തെത്തി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രസംഗിക്കും. ജില്ലയിലെ സ്ഥാനാര്‍ഥികള്‍ക്ക് പുറമേ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും രാജീവ് പ്രതാപ് റൂഡിയും പങ്കെടുക്കും. തുടര്‍ന്ന് ഡല്‍ഹിയിലേക്കു മടങ്ങുന്ന പ്രധാനമന്ത്രി 11ന് വീണ്ടും കേരളത്തിലെത്തും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!