ബിജു രമേശിനെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം:തിരുവനന്തപുരം മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ബിജു രമേശിനെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ. മന്ത്രി വി എസ് ശിവകുമാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ആരോപണം ഉന്നയിച്ചുവെന്ന കാരണത്തിലാണ് നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരായ ആരോപണത്തെ സംബന്ധിച്ച് ബിജുരമേശ് നല്‍കിയ വിശദീകരണം കളക്ടര്‍ തളളി. വിശദീകരണം തൃപ്തികരമല്ലെന്ന് കളക്ടര്‍ വിലയിരുത്തി. കളക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ചീഫ് ഇലക്ട്രല്‍ ഓഫീസറാണ് ഇനി നടപടി സ്വീകരിക്കുക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!