നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. തൃപ്പൂണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ത്ഥി തുറവൂര്‍ വിശ്വംഭരന്റെ പ്രചാരണത്തിനായാണ് മോദി ഇന്നെത്തുന്നത്. വൈകിട്ട് 7.30ന് പുതിയകാവിലാണ് തെരഞ്ഞെടുപ്പ് റാലി. മോദിയുടെ പ്രസംഗം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിന് തത്സമയസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയിലെത്തുന്ന മോദി പെരുമ്പാവൂരില്‍ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!