തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റ് മരിച്ചു

കോഴിക്കോട് വടകരയില്‍ ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റ് മരിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന ബിഎസ്എഫുകാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് രാജസ്ഥാന്‍ സ്വദേശി രാംഗോപാല്‍ മീണ(44) വെടിയേറ്റ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാംഗോപാലിനെ വെടിവച്ച ഹെഡ് കോണ്‍സ്റ്റബിളായ ഉത്തര്‍പ്രദേശ് സ്വദേശി ഉമേഷ്പാല്‍ സിംഗാണെന്നും സൂചനയുണ്ട്. അവധി നല്കാത്തതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് വെടിവെപ്പിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം ഉമേഷ്പാല്‍സിങ് സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു.ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!