പോളിംഗ് 72 ശതമാനത്തിനു മുകളില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വാശിയേറിയ ത്രികോണ മത്സരം. പോളിംഗ് ശതമാനം 72. ശതമാനം വീണ്ടും ഉയര്‍ന്നേക്കുമെത്ത് സൂചന. തുടക്കത്തിലെന്ന പോലെ അവസാന മണിക്കൂറുകളിലും കേരളത്തില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. കനത്ത മഴയെ അവഗണിക്കും ജനങ്ങള്‍ പോളിംഗ് ബൂത്തുകളിലെത്തി. വോട്ടിംഗ് അവസാനിച്ചതിനുശേഷം പല സ്ഥലങ്ങളില്‍ നിന്നും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇടുക്കി നെടുങ്കണ്ടം കൂട്ടാറില്‍ ബി.ഡി.ജെ.എസ്. – എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനമുണ്ടായി. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ചൊവ്വാഴ്ച ബി.ഡി.ജെ.എസ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!