ജോണിനെല്ലൂർ കേരളാകോൺഗ്രസ് ജേക്കബ് ചെയർമാൻ സ്ഥാനം രാജിവെച്ചു

കൊച്ചി:കേരളാകോൺഗ്രസ് ജേക്കബ് ചെയർമാൻ സ്ഥാനം ജോണിനെല്ലൂർ രാജിവെച്ചു പാർട്ടിവിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും അദ്ദേഹം ഒഴിഞ്ഞു. അങ്കമാലിയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ജോണിനെല്ലൂർ അറിയിച്ചു. പാര്‍ട്ടിക്കു മൂന്നു സീറ്റ് വാങ്ങിനല്‍കാന്‍ തനിക്ക് കഴിയാതെവന്നതോടെയാണ് പാര്‍ട്ടിവിടുന്നതെന്ന് ജോണി നെല്ലൂര്‍ അറിയിച്ചു. തെരെഞ്ഞെടുപ്പിൽ ആർക്കൊപ്പമാണ് നിലകൊള്ളുന്നത് തീരുമാനിച്ചില്ലെന്നും ജോണിനെല്ലൂർ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!