ഒന്നേകാൽ ലക്ഷത്തോളം പത്രികളുടെ സൂക്ഷമപരിശോധന ഇന്ന്

തിരുവനന്തപുരം: 21,871 വാർഡുകൾ. സമർപ്പിക്കപ്പെട്ടത് ഒന്നേകാൽ ലക്ഷത്തോളം നാമനിർദേശ പത്രികകൾ. അവസാനമണിക്കൂറുകളിൽ കൂട്ടത്തോടെയാണ് പല സ്ഥലങ്ങളിലും നാമനിർദേശപത്രികകൾ സമർപ്പിച്ചത്. പത്രികളുടെ സൂക്ഷമ പരിശോധന ഇന്ന് പൂർത്തിയാകും.

ഒരുതരത്തിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ച മുന്നണികൾ ഇപ്പോൾ റിബലുകളെ പിൻവലിപ്പിക്കാനുള്ള ഓട്ടം തുടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതൽ റിബലുകളുള്ളത് മലപ്പുറം ജില്ലയിലാണ്. ഇവിടെ സമർപ്പിക്കപ്പെട്ടിട്ടുള്ളത് 18,651 പത്രികകളും. തിരുവനന്തപുരത്ത് 12,564 കോഴിക്കോട് 11,814 പത്തനംതിട്ട 6,063 കണ്ണുർ 9,275 കാസർകോട് 5,295 വയനാട് 4,775 ഇങ്ങനെ പോകുന്ന സമർപ്പിക്കപ്പെട്ട പത്രികകളുടെ എണ്ണം. സൂക്ഷമ പരിശോധന കഴിയുന്നതോടെ ചിത്രം കുറച്ചുകൂടി വ്യക്തമാകും.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!