കുളം കലങ്ങിതന്നെ, സ്ഥാനാർത്ഥികൾ നെഞ്ചിടിപ്പോടെ നീന്തി തുടങ്ങി

കുളം കലങ്ങിതന്നെ, സ്ഥാനാർത്ഥികൾ  നെഞ്ചിടിപ്പോടെ നീന്തി തുടങ്ങി

  • തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി

  • അങ്കം തുടങ്ങി

  • വിമതർ പഴയതുപോലല്ല

Kerala-Panchayat-Electionsതിരുവനന്തപുരം: 21,871 തദ്ദേശഭരണ വാർഡുകൾ. മത്സരിക്കാൻ 75,549 സ്ഥാനാർത്ഥികൾ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. വിമതശല്ല്യം പരിഹരിക്കാനാകാതെ എല്ലാ മുന്നണികണികളും കലക്കവെള്ളത്തിലാണ് ഇക്കുറി നീന്തുന്നത്.

ബി.ജെ.പി- എസ്.എൻ.ഡി.പി കൂട്ടുകെട്ടും, സി.പി.എമ്മിലെ മോശം നിലയും ഈസി വാക്കോവർ സമ്മാനിക്കുമെന്ന് മനപ്പായസമുണ്ട യു.ഡി.എഫ് നേതാക്കൾക്ക് തെറ്റി. ഏതാണ്ട് എല്ലാ ഘടകക്ഷികളും കോൺഗ്രസിനെതിരെ മത്സരിക്കാൻ രംഗത്തുണ്ട്. മലപ്പുറത്ത് ലീഗും കോൺഗ്രസും 22 പഞ്ചായത്തുകളിൽ നേർക്കു നേർ. മധ്യകേരളത്തിൽ, പ്രത്യേകിച്ച് ഇടുക്കിയും കോട്ടയത്തും കേരളാ കോൺഗ്രസ് ചുമ്മാതിരിക്കില്ല. കൊല്ലത്ത് ആർ.എസ്.പിക്കാർ എന്തിനും തയാറാണ്. ലിഗും കോൺഗ്രസും തമ്മിൽ ഇവിടെയും മത്സരിക്കുന്നു. ഇതിനെല്ലാം പുറമേ തൃശൂരിലും എറണാകുളത്തുമെല്ലാം കോൺഗ്രസിന് പാളയത്തിൽ പടയാണ്. തിരുവനന്തപുരം കോർപ്പറേഷണിൽ കോൺഗ്രസിന്റെ മേയർ പ്രതീക്ഷ നിലനിർത്തുന്ന സ്ഥാനാർത്ഥിക്കെതിരെ വരെ വിമതനാണ്.

ജെ.എസ്.എസ് ഇരുമുന്നണികളോടും ഇടഞ്ഞ്് പല സ്ഥഥലങ്ങളിലും പത്രിക സമർപ്പിച്ചിട്ടുണ്ട്. കാര്യങ്ങൾ നേരത്തെ മനസിലാക്കി തമ്മിലടിയില്ലാതെ എൽ.ഡി.എഫ് ബഹുദൂരം മുന്നോട്ടുപോയി. ബി.ജെ.പി ഭീഷണി കാര്യമായി ബാധിക്കില്ലെന്ന് കണക്കുകൂട്ടലിലാണ് സി.പി.എം. വിമതർ ഇവിടെയും പ്രശ്‌നക്കാരാണ്. ശക്തമായ മുന്നറിയിപ്പാണ് കോൺഗ്രസിനെപ്പോലെ സി.പി.എമ്മും വിമതർക്കു നൽകിയിട്ടു്ള്ളത്. സി.പി.ഐ- സി.പി.എം മത്സരം തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ ഇക്കുറിയുണ്ട.

മിക്ക ജില്ലകളിലും സ്ത്രീകളാണ് ഇക്കുറി മത്സരാർത്ഥികളിൽ മുന്നിൽ. ഇനി കഷ്ടിച്ച് രണ്ടാഴ്ചയാണ് പ്രചാരണത്തിനുള്ളത്. നവംബർ രണ്ടിനാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. അഞ്ചിന് രണ്ടാംഘട്ടവും. ഏഴിന് ഫലപ്രഖ്യാപനം. നവംബർ 2ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വോട്ടെടുപ്പ് നടക്കും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ അഞ്ചിനാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!