വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്  പരീക്ഷ ടൈംടേബിള്‍ പുന: ക്രമീകരിച്ചു

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി  ജൂലൈ 24, 25  തീയതികളില്‍ നടത്താനിരുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ യഥാക്രമം ആഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിലേക്ക് മാറ്റിയ സാഹചര്യത്തില്‍ ടൈംടേബിള്‍ പുന:ക്രമീകരിച്ചു.  ഹാള്‍ടിക്കറ്റുകള്‍ വി.എച്ച്.എസ്.ഇ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് വിദ്യാര്‍ത്ഥിയുടെ ഫോട്ടോപതിച്ച് വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ ഒപ്പിട്ട ശേഷം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കണം.  പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത വിഷയങ്ങളില്‍ എന്തെങ്കിലും അപകാത ഉണ്ടെങ്കില്‍ വിവരം അടിയന്തരമായി പരീക്ഷാ ഓഫീസില്‍ അറിയിക്കണം.  കണ്ടിന്യൂവസ് ഇവാല്യുവേഷന്‍ & ഗ്രേഡിംഗ് പരിഷ്‌കരിച്ച സ്‌കീമിലെ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷകള്‍ ആഗസ്റ്റ് ഏഴ്, മുതല്‍ 10 വരെയുളള തീയതികളില്‍ നടത്തും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!