സ്‌കൂളുകളില്‍ പ്രവേശനത്തിന്‌ പ്രതിരോധ കുത്തിവയ്പ് നിര്‍ബ്ബന്ധമാക്കാന്‍ തീരുമാനം

school-openingതിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്‌കൂളുകളില്‍ പ്രവേശനത്തിന്‌ പ്രതിരോധ വാക്‌സിനേഷന്‍ നിര്‍ബ്ബന്ധമാക്കാന്‍ തീരുമാനം. കുട്ടികളെ വാക്‌സിനേഷന്‍ എടുത്തവര്‍ എടുക്കാത്തവര്‍ എന്നിങ്ങനെ തരം തിരിക്കാനും കുട്ടികളുടെ രോഗ പ്രതിരോധ ശേഷിയെക്കുറിച്ച്‌ വിവര ശേഖരണം നടത്താനും നിര്‍ദേശമുണ്ട്.  സ്‌കൂളുകളിലെ പ്രധാന അധ്യാപകനാണ്‌ കണക്കെടുക്കാനുള്ള ചുമതല. ഒരു മാസത്തിനകം അതാത്‌ സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ കണക്കെടുപ്പ്‌ പൂര്‍ത്തിയാക്കി വിവരം തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ വഴി സര്‍ക്കാരിന്‌ സമര്‍പ്പിക്കണം. ഇതിനൊപ്പം പ്രതിരോധ വാക്‌സിനുകള്‍ക്കെതിരായ പ്രചരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്കും ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!