9,10 ക്ലാസുകളിലെ അധ്യാപക- വിദ്യാര്‍ഥി അനുപാതം കുറച്ചു

9,10 ക്ലാസുകളിലെ അധ്യാപക- വിദ്യാര്‍ഥി അനുപാതം കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്‌കൂള്‍ (9,10) ക്ലാസുകളിലെ അധ്യാപക- വിദ്യാര്‍ഥി അനുപാതം കുറച്ചു. നിലവിലുണ്ടായിരുന്ന 1:45 അനുപാതം 1:40 ആയാണ് കുറച്ചിരിക്കുന്നത്. നിയമനാംഗീകാരമുള്ള അധ്യാപകര്‍ തസ്തിക നഷ്ടം വഴി പുറത്തുപോകുന്നത് തടയാന്‍ മാത്രമാണ് കുറച്ച അനുപാതം കണക്കാക്കുക. ഈ അനുപാത പ്രകാരം കുട്ടികള്‍ ഉണ്ടെങ്കില്‍ മറ്റു വിദ്യാലയങ്ങളിലേക്ക് പുനര്‍ വിന്യസിക്കപ്പെട്ട അധ്യാപകരെ മാതൃവിദ്യാലയത്തിലേക്ക് തിരികെ വിളിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!