നിയമന കൊള്ളയ്ക്ക് കളമൊരുങ്ങി; എയ്ഡഡ് സ്‌കൂളുകളില്‍ തസ്തികാ നിര്‍ണ്ണയം പൂര്‍ത്തിയാകുന്നു

teacher, studentതിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകള്‍ നടത്തുന്ന സാമുദായിക സംഘടനകളെ പ്രീണിപ്പിക്കാന്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം സര്‍ക്കാര്‍ കുറച്ചു. ഇതു സംബന്ധിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിജ്ഞാപനമിറക്കി. നാളേയ്ക്കകം തസ്തികനിര്‍ണയം പൂര്‍ത്തീകരിച്ചു റിപ്പോര്‍ട്ട് ചെയ്യണം.

എല്‍.പി വിഭാഗത്തില്‍ 1:30, യു.പിയില്‍ 1:35 എന്നിങ്ങനെയാണ് അനുപാതം കുറച്ചത്. 15 ക്ലാസുകളില്‍ 30 കുട്ടികള്‍ക്ക് ഒരധ്യാപകന്‍ എന്നതാണ് അടിസ്ഥാന അനുപാതം. 31- 60 കുട്ടികളുണ്ടെങ്കില്‍ രണ്ടു ഡിവിഷനുണ്ടാകും. 61-90 കുട്ടികള്‍ക്കു മൂന്നു ഡിവിഷനും മൂന്നു തസ്തികയുമുണ്ടാകും.

ആറാം ക്ലാസ് മുതല്‍ എട്ടുവരെയുള്ള യു.പിയില്‍ 35 കുട്ടികള്‍ക്ക് ഒരധ്യാപകന്‍ എന്നതാണ് അനുപാതം. 36- 70 വരെ കുട്ടികള്‍ക്കു രണ്ടു ഡിവിഷന്‍. യു.പിയില്‍ നൂറിലധികം കുട്ടികളുണ്ടെങ്കിലും പ്രധാനാധ്യാപകരെ ക്ലാസ് ചുമതലയില്‍നിന്ന് ഒഴിവാക്കും. പകരം ഈ തസ്തികകളില്‍ സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്നു വിജ്ഞാപനത്തില്‍ നിര്‍ദേശിക്കുന്നു.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് അധ്യാപക നിയമനത്തിനു മാനേജ്‌മെന്റുകള്‍ക്ക് അവസരം നല്‍കിയാണ് നടപടികള്‍ നീങ്ങുന്നത്. നാളേയ്ക്കകം തസ്തിക നിര്‍ണയിച്ചാല്‍ മേയ് ആദ്യം പുതിയ ഡിവിഷനുകള്‍ രൂപീകരിക്കാനും മാനേജ്‌മെന്റുകള്‍ക്ക് അധ്യാപക നിയമനം നടത്താനും കഴിയും. എയ്ഡഡ് മേഖലയില്‍ വന്‍തോതില്‍ അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനക്കൊള്ളയ്ക്കാണ് അധികാരം ഒഴിയുന്ന സര്‍ക്കാര്‍ കളമൊരുക്കിയിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!