കോട്ടയം ടോംസ് കോളജ് തുറക്കില്ല

തിരുവനന്തപുരം: കോട്ടയം ടോംസ് കോളജിന് താഴ് വീണു. ഇന്നുമുതല്‍ കോളജ് തുറക്കില്ല. എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല ഇന്നലെ കോളജ് മാനേജ്‌മെന്റിന് സ്‌റ്റോപ് മെമ്മോ നല്‍കി. അഫിലിയേഷന്‍ രേഖകളിലെ തിരിമറിയുമായി ബന്ധപ്പെട്ടാണ് കോളജിനു സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. വിദ്യാര്‍ഥികളെ മറ്റു കോളജുകളിലേക്കു മാറ്റാനുള്ള നടപടികള്‍ തുടങ്ങി. കെമിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളെ എ.ഐ.സി.ടി.ഇയുടെ നിര്‍ദേശം വരുന്ന മുറയ്ക്ക് മറ്റു കോളജുകളിലേക്കു മാറ്റും. മറ്റു കോഴ്‌സുകള്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അതത് കോഴ്‌സുകളുള്ള കോളജുകളുടെ പട്ടിക ഇന്നലെ വൈകിട്ട് പുറത്തിറക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!