എസ്.എസ്.എല്‍.സിയില്‍ 96.59% വിജയം, മുന്‍ വര്‍ഷത്തേക്കാള്‍ 2 ശതമാനം കുറഞ്ഞു, മോഡറേഷന്‍ ഇല്ല

എസ്.എസ്.എല്‍.സിയില്‍ 96.59% വിജയം, മുന്‍ വര്‍ഷത്തേക്കാള്‍ 2 ശതമാനം കുറഞ്ഞു, മോഡറേഷന്‍ ഇല്ല

sslc resultsതിരുവനന്തപുരം: എസ്.എസ്.എല്‍.സിയില്‍ 96.59% വിജയം. മോഡറേഷന്‍ ഇല്ലാതെയാണ് ഇത്തവണ മാര്‍ക്ക് നിശ്ചയിച്ചത്. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണത്തെ (98.57%) അപേക്ഷിച്ച് വിജയശതമാനം കുറവാണ്. ഇത്തവണ 4,83,803 പേര്‍ പരീക്ഷയെഴുതി. ഇതില്‍ 4,57, 654 പേര്‍ വിജയിച്ചു. 22,879 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 1207 സ്‌കൂളുകള്‍ സമ്പൂര്‍ണ വിജയം നേടി. സേ പരീക്ഷ മെയ് 23 മുതല്‍ 27 വരെ നടക്കും. അതിനുള്ള അപേക്ഷ മെയ് 10 വരെ സമര്‍പ്പിക്കാം. മെയ് നാലാം വാരം സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂളുകളില്‍ എത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ചീഫ് സെക്രട്ടറി പി.കെ മൊഹന്തിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയം കൂടിയത് പത്തനംതിട്ട ജില്ലയിലും 99.04% കുട്ടികള്‍ വിജയിച്ചു. കുറവ് വയനാട് ജില്ലയിലുമാണ്. 92.3% പേര്‍. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ 99.44%, കുറഞ്ഞത് വയനാട്.92.01% . ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയത് തിരുരങ്ങാദടി പി.കെ.എം.എം.എസ്.എസ്. 2347 കുട്ടികള്‍. കുറഞ്ഞത് ഗവ.പെരിഞ്ഞാന്‍കുട്ടി, ബേപ്പൂര്‍ ഗവ. സ്‌കൂള്‍. മൂന്നു പേര്‍ വീതം. തുടര്‍ മൂല്യനിര്‍ണയം വഴിയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിജയശതമാനം കൂടിവന്നത്. വിജയിക്കാന്‍ മിനിമം മാര്‍ക്ക് വേണമെന്ന നിര്‍ദേശവും വകുപ്പില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഇത് നടപ്പാക്കുമെന്ന് ഡി.പി.ഐ അറിയിച്ചു. വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ന്നുവരുന്നതിന്റെ സൂചനയാണിതെന്നും ഡി.പി.ഐ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!