ഇത് പരീക്ഷാ ചൂടിന്റെ ദിവസങ്ങള്‍, എസ്.എസ്.എല്‍.സിക്ക് 2935 പരീക്ഷാ കേന്ദ്രങ്ങള്‍

ഇത് പരീക്ഷാ ചൂടിന്റെ ദിവസങ്ങള്‍, എസ്.എസ്.എല്‍.സിക്ക് 2935 പരീക്ഷാ കേന്ദ്രങ്ങള്‍

തിരുവനന്തപുരം: സഹിക്കാനാകാത്ത വെയിലിന്റെ ചൂടിനെ വെല്ലുന്ന പരീക്ഷാ ചൂട് തുടങ്ങി.
ഇക്കുറി എസ്.എസ്.എല്‍.സി. റഗുലര്‍ വിഭാഗത്തില്‍ 2,24,,564 ആണ്‍കുട്ടികളും 2,16,539 പെണ്‍കുട്ടികളും പരീക്ഷ എഴുതും. പ്രൈവറ്റ് വിഭാഗത്തില്‍ 2,751 പേരും. ആകെ 2935 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഗള്‍ഫിലും ലക്ഷദ്വീപിലും ഒമ്പതു വീതം കേന്ദ്രങ്ങള്‍.
മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്.എസിലാണ് കൂടുതല്‍ കുട്ടികള്‍ ഇക്കുറി പരീക്ഷ എഴുതുന്നത്, 2422 പേര്‍. അതേസമയം, ജി.ആര്‍.എഫ്.ടി.എച്ച്.എസ് ആന്റ് വി.എച്ച്.എസ്.എസില്‍ രണ്ടു പേര്‍ മാത്രമാണ് പരീക്ഷ എഴുതുന്നത്.
ഒന്നൂം രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും തുടങ്ങി. മാര്‍ച്ച് 28നു സമാപിക്കും. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്. കുറവ് വയനാട് ജില്ലയിലും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!