എസ്‌.എസ്‌.എല്‍.സി പരീക്ഷ മാര്‍ച്ച്‌ ഒന്‍പതു മുതല്‍ 28 വരെ

sslc examതിരുവനന്തപുരം : ഇക്കൊല്ലത്തെ എസ്‌.എസ്‌.എല്‍.സി പരീക്ഷ മാര്‍ച്ച്‌ ഒന്‍പതു മുതല്‍ 28 വരെ 2903 കേന്ദ്രങ്ങളിലായി നടക്കും. കേരളം, ഗള്‍ഫ്‌ , ലക്ഷദ്വീപ്‌ ഉള്‍പ്പെടെ 2903 കേന്ദ്രങ്ങളിലായി ഇത്തവണ 2,33,034 പെണ്‍കുട്ടികളും 2,41233 ആണ്‍കുട്ടിയും ഉള്‍പ്പെടെ 4,74,267 വിദ്യാര്‍ത്ഥികളാണ്‌ ഈ വര്‍ഷം പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്നത്‌.

ഏപ്രില്‍ ഒന്നു മുതല്‍ 12 വരെ 54 കേന്ദ്രങ്ങളിലായാണ്‌ മൂല്യ നിര്‍ണ്ണയം നടക്കുക.  കഴിഞ്ഞ വര്‍ഷം ഫലപ്രഖ്യാപനത്തില്‍ നേരിട്ട പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും മന്ത്രി ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌.

.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!