പി.ജി.ഡി.സി.എ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശദായം അടയ്ക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് എല്‍.ബി.എസ്.സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ നടത്തുന്ന പി.ജി.ഡി.സി.എ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സര്‍വ്വകലാശാല ബിരുദമാണ് യോഗ്യത. ഒന്നരവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് 5000/ രൂപയ്ക്കു മുകളില്‍ വരുമാനം ഉള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ആകെ ഫീസിന്റെ 50 ശതമാനവും, 5000/ രൂപയ്ക്ക് താഴെ വരുമാനമുള്ളവര്‍ക്ക് 75 ശതമാനവും, പട്ടികജാതി/വര്‍ഗ്ഗ തൊഴിലാളികളുടെ മക്കള്‍ക്ക് 100 ശതമാനവും ഫീസിളവും 10 ശതമാനം സംവരണവും ലഭിക്കും. അപേക്ഷ ഫാറം ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടമാരുടെ ജില്ലാ കാര്യാലയങ്ങളില്‍ നിന്ന് ജൂലൈ 31 വരെ ലഭിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!