നഴ്‌സിംഗ് അലോട്ട്‌മെന്റ് തീയതി പുനര്‍നിര്‍ണയിച്ചു

തിരുവനന്തപുരം: ബി.എസ്‌സി, പോസ്റ്റ് ബേസിക് ബി.എസ്‌സി, എം.എസ്‌സി നഴ്‌സിംഗ് കോഴ്‌സുകളുടെ അലോട്ട്‌മെന്റ് തീയതി പുനര്‍നിര്‍ണയിച്ചു.  ബി.എസ്‌സി നഴ്‌സിംഗിന്റെ ഒന്നാം അലോട്ട്‌മെന്റ് ആഗസ്റ്റ് 20നും രണ്ടാം അലോട്ട്‌മെന്റ് 24നും, സ്‌പോട്ട് അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 14നും നടക്കും. സെപ്റ്റംബര്‍ 15 ആണ് കട്ട്ഓഫ് തീയതി.   പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗിന്റെ ഓപ്ഷനുള്ള അവസാന തീയതി ആഗസ്റ്റ് 16 ആണ്. ഒന്നാം അലോട്ട്‌മെന്റ് 21നും രണ്ടാം അലോട്ട്‌മെന്റ് 24നും നടക്കും. സെപ്റ്റംബര്‍ 15 ആണ് കട്ട് ഓഫ് തീയതി.  എം.എസ്‌സി നഴ്‌സിംഗിന്റെ ഒന്നാം അലോട്ട്‌മെന്റ് സെപ്റ്റംബര്‍ ഒന്നിനും, രണ്ടാം അലോട്ട്‌മെന്റ് 21നും, സ്‌പോട്ട് അലോട്ട്‌മെന്റ് 27നും നടക്കും. 28 ആണ് കട്ട്ഓഫ് തീയതി


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!