നെറ്റ്‌ ജൂണ്‍ 19-നു നടക്കും

ജൂനിയര്‍ റിസര്‍ച്ച്‌ ഫെല്ലോഷിപ്പിനും ലക്‌ചറര്‍ഷിപ്പിനുമുള്ള യോഗ്യതയ്‌ക്കായി സി.എസ്‌.ഐ.ആറും യു.ജി.സിയും ചേര്‍ന്നു നടത്തുന്ന ദേശീയ യോഗ്യതാ പരീക്ഷ (നെറ്റ്‌) ജൂണ്‍ 19-നു നടക്കും. കെമിക്കല്‍ സയന്‍സസ്‌, എര്‍ത്ത്‌-അറ്റ്‌മോസ്‌ഫെറിക്‌-ഓഷന്‍ ആന്‍ഡ്‌ പ്ലാനെറ്ററി സയന്‍സസ്‌, ലൈഫ്‌ സയന്‍സസ്‌, ഫിസിക്കല്‍ സയന്‍സസ്‌ എന്നിവയിലാണ്‌ പരീക്ഷ. രാവിലെ ഒന്‍പതു മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ്‌ രണ്ടു മുതല്‍ അഞ്ചു വരെയുമാണ്‌ പരീക്ഷ. വിഷയം തിരിച്ചുള്ള സമയക്രമം പിന്നീട്‌ പ്രസിദ്ധീകരിക്കും. nwww.csirhrgd.res.in എന്ന വെബ്‌സൈറ്റിലൂടെ മാര്‍ച്ച്‌ ഒന്നു വരെ അപേക്ഷിക്കാം. ഫീസ്‌ അടയ്‌ക്കാനുള്ള ചല്ലാന്‍ പ്രഫോര്‍മ വെബ്‌സൈറ്റിലുള്ളത്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ അതുപയോഗിച്ച്‌ ഇന്ത്യന്‍ ബാങ്ക്‌ ശാഖകളില്‍ പണമടയ്‌ക്കാം. മറ്റു ബാങ്കുകളില്‍ എന്‍.ഇ.എഫ്‌.ടി രീതിയിലും പണമടയ്‌ക്കാം. ഫീസടയ്‌ക്കാനുള്ള അവസാനതീയതി ഫെബ്രുവരി 29. വെബ്‌സൈറ്റിലെ ലിങ്ക്‌ വഴി മാര്‍ച്ച്‌ ഒന്നു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ ഹാര്‍ഡ്‌ കോപ്പി കിട്ടേണ്ട അവസാന തീയതി മാര്‍ച്ച്‌ ഏഴ്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!