മെഡിക്കല്‍ കോളജുകള്‍ പെട്ടു, പ്രവേശന വിലക്ക്, സംസ്ഥാനത്തിന് നഷ്ടം ആയിരത്തോളം സീറ്റുകള്‍

ഡല്‍ഹി: സംസ്ഥാനത്തെ ആറു മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയം തടഞ്ഞു. ആയിരത്തോളം മെഡിക്കല്‍ സീറ്റുകള്‍ കേരളത്തിനു നഷ്ടമായി.
ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ പിടിച്ചുലച്ച എസ്.ആര്‍. കോളജ് അടക്കമുള്ളവയ്ക്ക് അനുമതി ഇല്ല. കല്‍പ്പറ്റ ഡി.എം. വയനാട് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, തൊടുപുഴ അല്‍ അഷര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കേരള മെഡിക്കല്‍ കോളജ്, അഞ്ചരകണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജ്, അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് എന്നിവയാണ് പട്ടികയിലുള്ളത്. ഇടുക്കി മെഡിക്കല്‍ കോളജിന് കഴിഞ്ഞ വര്‍ഷവും പ്രവേശനം നടത്താന്‍ സാധിച്ചിരുന്നില്ല. സുപ്രീം കോടതി ചുമതലപ്പെടുത്തിയ മേല്‍നോട്ട സമിതിയുടെ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഈ മെഡിക്കല്‍ കോളജുകള്‍ക്ക് വിലക്ക് ഉണ്ടായിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!