സ്വശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ അലോട്ട്‌മെന്റ് രാത്രി വൈകി

medical entrenceതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജുമെന്റ്, എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഇന്ന് അര്‍ദ്ധരാത്രി വരെ ഭൂരിപക്ഷം കോളജികളും അപേക്ഷ സ്വീകരിക്കും. ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ നിര്‍ദേശം ഭൂരിപക്ഷം കോളജുകളും അനുസരിക്കുകയും അപേക്ഷകര്‍ക്കായി വെബ്‌സൈറ്റ് തുറന്നു നല്‍കുയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സീറ്റിലേക്കുള്ള അലോട്ട്‌മെന്റ് ഇന്ന് രാത്രി വൈകി നടക്കും. ഈ സീറ്റുകളിലേക്കുള്ള ഓപ്ഷന്‍ നല്‍കാനുള്ള സമയം ഉച്ചയ്ക്ക് അവസാനിക്കും.

നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ളവ സര്‍ക്കാരുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. സ്വാശ്രയ ഡെന്റല്‍ കോളജ് മാനേജുമന്റ് അസോസിയേഷനിലെ 14 കോളജുകളും ഇന്നലെ കരാര്‍ ഒപ്പുവച്ചു. അതേസമയം, തങങ്ങളുടെ കോളജിലെ പ്രവേശനം നടത്താന്‍ ഓപ്ഷന്‍ ക്ഷണിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പാലക്കാട് കുരണ സമര്‍പ്പിച്ച പരാതി ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും. കരുയ്ക്കു പുറമേ അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജും വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ വെബ് സൈറ്റ് തുറന്നു നല്‍കിയിട്ടില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!