മെഡിക്കൽ കോളേജുകളിലും പ്രവേശനം പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലാക്കി

മെഡിക്കൽ കോളേജുകളിലും പ്രവേശനം പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലാക്കി

medical entrenceതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പ്രവേശനം പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലാക്കി. സംസ്ഥാന പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിൽ 50 ശതമാനം സീറ്റുകളിലും ബാക്കി 50 ശതമാനം മാനേജ്‌മെന്റ് സീറ്റുകളിൽ നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലുമായിരിക്കും ഇനി ‌പ്രവേശനം നടത്തുക. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ‌പുറത്തിറക്കി.

സ്വാശ്രയ കോളേജുകളിലെ മെഡിക്കൽ, ബിഡിഎസ് കോഴ്‌സുകളിലെ ‌പ്രവേശനമാണ് സർക്കാരിന്റെ നിയന്ത്രണത്തിലാക്കിയത്. ഇതോടെ സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ സീറ്റുകളിലേക്കുമുള്ള പ്രവേശനം മെറിറ്റിന്റെ അടിസ്ഥാനത്തിലാകും. നേരത്തെ സ്വാശ്രയ മെഡിക്കൽ പ്രവേശനം സംബന്ധിച്ച് സർക്കാർ സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സർക്കാർ പുറത്തിറക്കിയ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് എംഇഎസ് ‌ചെയർമാൻ ഡോ. ഫസൽ ഗഫൂർ പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!