നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് 4.85 ലക്ഷം

0

തിരുവനന്തപുരം: കേരളത്തിലെ നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിരക്ക് നിശ്ചയിച്ചു. ജസ്റ്റിസ് രാജേന്ദ്ര ബാബു അധ്യക്ഷനായ കമ്മിഷനാണ് ഫീസ് നിശ്ചയിച്ചത്. കോലഞ്ചേരി, അമല, പുഷ്പഗിരി, ജൂബിലി എന്നീ മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ പ്രവേശനത്തിന്റെ ഫീസാണ് കമ്മിഷന്‍ നിശ്ചയിച്ചത്. 4,85,000 രൂപയാണ് നിശ്ചയിച്ച് ഫീസ്.

നേരത്തെയുള്ള ഫീസില്‍ നിന്ന് 15000 രൂപയുടെ കുറവാണുള്ളത്. അടുത്ത വര്‍ഷം 5.60 ലക്ഷമായിരിക്കും ഫീസ്. എന്‍.ആര്‍.ഐ സീറ്റില്‍ ഈ വര്‍ഷം 18 ലക്ഷവും അടുത്ത വര്‍ഷം 20 ലക്ഷവുമായിരിക്കും പുതിയ ഫീസ് ഘടന. കോളജുകളുടെ വരവ്-ചിലവ് കണക്കുകള്‍ പരിശോധിച്ച ശേഷമായിരുന്നു കമ്മിഷന്റെ നടപടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here