പ്ലസ് ടൂ ഫലം പ്രഖ്യാപിച്ചു; 3,05,262 വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് അര്‍ഹത

തിരുവനന്തപുരം:  ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയം ശതമാനം 83.37. ഉപരിപഠനത്തിന്  3,05,262 വിദ്യാര്‍ഥികള്‍  അര്‍ഹത നേടി. 1,75,920 പെണ്‍കുട്ടികളും 1,29,342 ആണ്‍കുട്ടികളും വിജയിച്ചു.

കഴിഞ്ഞ വര്‍ഷം 80.94 എന്നതായിരുന്നു വിജയശതമാനം. ഇത്തവണ അത് കൂടി. 83 സ്‌കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം. ഇതില്‍ എട്ട് സര്‍ക്കാരുകളുണ്ട്. 11,829 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഇതില്‍ 8,604 പേര്‍ പെണ്‍കുട്ടികളും 3,225 പേര്‍ ആണ്‍കുട്ടികളുമാണ്.

വിജയശതമാനം കുറവ് പത്തനംതിട്ട ജില്ലയിലാണ്. കൂടുതല്‍ കണ്ണൂരിലും. 83 സ്‌കൂളുകള്‍ സമ്പൂര്‍ണവിജയം സ്വന്തമാക്കിയതില്‍ എട്ടെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. സേ പരീക്ഷകള്‍ക്ക് ഈ മാസം 22ാം തിയതി വരെ അപേക്ഷിക്കാം. ജൂണ്‍ ഏഴുമുതല്‍ 13 വരെയാണ് സേ പരീക്ഷകള്‍. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് 30,31 എന്നീ തിയതികളിലായിരിക്കും നടക്കുന്നത്. പുനര്‍മൂല്യ നിര്‍ണയത്തിനായി ഈ മാസം 25 വരെ അപേക്ഷിക്കാം


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!