സമാന യോഗ്യത: പൊതു പരീക്ഷ നടത്താന്‍ പി.എസ്.സി

സമാന യോഗ്യത: പൊതു പരീക്ഷ നടത്താന്‍ പി.എസ്.സി

തിരുവനന്തപുരം: സമാന യോഗ്യതയുള്ള തസ്തികകള്‍ക്ക് പൊതു പരീക്ഷ നടത്താന്‍ പി. എസ്.സി തയാറെടുക്കുന്നു. പി.എസ്.സി. പരീക്ഷകളെ ഏഴ് ഗ്രൂപ്പുകളായി തിരിച്ച് പൊതു പരീക്ഷ നടത്തുന്നതിന് ബന്ധപ്പെട്ട ഉപസമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍  പി.എസ്.സി യോഗം അംഗീകരിച്ചു. വിവിധ തസ്തികകള്‍ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ ഒരേ യോഗ്യതയാണെങ്കില്‍ ഇനി പൊതു പരീക്ഷയായിരിക്കും ഉണ്ടാവുക. അഭിമുഖം പ്രത്യേകം നടത്തിയായിരിക്കും റാങ്ക്‌ ലിസ്റ്റ് തയാറാക്കുക. ഇക്കാര്യം പി.എസ്.സി യോഗം തീരുമാനിച്ചെങ്കിലും പരീക്ഷ നടത്തിപ്പ്, പരീക്ഷയില്‍ ഉള്‍പ്പെടുത്തേണ്ട ഗ്രൂപ്പുകള്‍ എന്നിവ സംബന്ധിച്ച് പിന്നീടായിരിക്കും തീരുമാനം കൈക്കൊള്ളുക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!