എല്‍ഡി ക്ലാര്‍ക്ക്: പരീക്ഷ ഏഴ് ഘട്ടങ്ങളിലായി

എല്‍ഡി ക്ലാര്‍ക്ക്:  പരീക്ഷ ഏഴ് ഘട്ടങ്ങളിലായി

തിരുവനന്തപുരം: എല്‍ഡി ക്ളാര്‍ക്കുമാരെ നിയമിക്കുന്നതിനായുള്ള പബ്ളിക്ക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷ,  ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഏഴ് ഘട്ടങ്ങളിലായി നടക്കും. തീയതികള്‍ പിഎസ്സി പ്രഖ്യാപിച്ചു. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ.

തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ അപേക്ഷകര്‍ക്കായുള്ള പരീക്ഷയാണ് ആദ്യം, ജൂണ്‍ 17 . കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍ക്കായുള്ള പരീക്ഷ ജൂലൈ ഒന്നിനും എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ പരീക്ഷ ജൂലൈ 15 നും ആലപ്പുഴ, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ പരീക്ഷ ജൂലൈ 29 നും നടക്കും.

പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ അപേക്ഷകര്‍ക്കായുള്ള പരീക്ഷ ഓഗസ്റ്റ് 19 നും വയനാട്, കോട്ടയം ജില്ലകളിലെ പരീക്ഷ ഓഗസ്റ്റ് 26 നും നടക്കും. ബൈ ട്രാന്‍സ്ഫര്‍ മുഖേനയുള്ളവര്‍ക്കായുള്ള പരീക്ഷ(എല്ലാ ജില്ലകളിലേക്കും) ഓഗസ്റ്റ് അഞ്ചിന് നടക്കും. മൂല്ല്യനിര്‍ണയവും മറ്റ് നടപടികളും  പൂര്‍ത്തിയാക്കി ഒക്ടോബറില്‍ തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് പിഎസ്സിയുടെ ശ്രമം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!