കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ വാക് – ഇന്‍ – ഇന്റര്‍വ്യൂ

കണ്ണൂര്‍: കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ദ്രവ്യഗുണ, രചനാശരീര, ശല്യതന്ത്ര എന്നീ വകുപ്പുകളില്‍ ഒഴിവുളളതോ ഭാവിയില്‍ ഒഴിവുണ്ടാകാന്‍ സാദ്ധ്യതയുളളതോ ആയ അദ്ധ്യാപക തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് ജൂലൈ 26 രാവിലെ 11ന് പരിയാരത്തുളള കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍  വാക്ക്- ഇന്‍-ഇന്റര്‍വ്യൂ നടക്കും.  ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.  ഉദ്യോഗാര്‍ത്ഥികള്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ശരിപകര്‍പ്പുകളും, ബയോഡേറ്റയും സഹിതം ഹാജരാകണം.  നിയമനം ലഭിക്കുന്നവര്‍ക്ക് ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ സംസ്ഥാന ശമ്പള നിരക്കിന്റെ മിനിമം അടിസ്ഥാന ശമ്പളത്തിനും ക്ഷാമബത്തയ്ക്കും അര്‍ഹതയുണ്ടായിരിക്കും.  കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ നിന്ന് പ്രവൃത്തി ദിവസങ്ങളില്‍ അറിയാം.

Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!