ജനറല്‍ മാനേജര്‍ സ്ഥിരം ഒഴിവ്

സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജനറല്‍ മാനേജര്‍ (ടെക്‌നിക്കല്‍) തസ്തികയില്‍ ഇ.റ്റി.ബി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിര ഒഴിവുണ്ട്.

വയസ്സ് : 2018 ജനുവരി 1 ല്‍ 50 കവിയാന്‍ പാടില്ല.

ശമ്പളം : 26000- 33750 രൂപ. തുടക്കത്തില്‍ പ്രതിമാസം 1,01,512 രൂപ ഉണ്ടായിരിക്കും. ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിംഗ് ബിരുദം ലഭിച്ചതിനുശേഷം ബിസിനസ്സ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കെമിസ്ട്രി ഡോക്ടറേറ്റ് അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദമാണ് യോഗ്യത.

പ്രവൃത്തിപരിചയം : 20 വര്‍ഷത്തെ മാനേജീരിയല്‍ പരിചയവും അതില്‍ 10 വര്‍ഷം സീനിയര്‍ മാനേജ്‌മെന്റ് കേഡറില്‍ ജോലി ചെയ്തുളള പരിചയം വേണം. ഡെപ്യൂട്ടി ജനറല്‍ മാനേജരായി നാല് വര്‍ഷം ജോലി ചെയ്ത പരിചയവും ഉണ്ടാവണം.

നിശ്ചിത യോഗ്യതയും, പ്രവൃത്തിപരിചയവുമുളള ഉദ്യോഗാര്‍ത്ഥികള്‍ അവ തെളിയിക്കുന്നതിനുളള എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 25ന് മുമ്പ് തൊട്ടടുത്തുളള പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ മേലധികാരിയില്‍ നിന്നുളള എന്‍.ഒ.സി കൂടി ഹാജരാക്കണം


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!