അധ്യാപകര്‍ക്ക് ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരാകാം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. അതത് ജില്ലകളില്‍ നിലവില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ചെയ്യുന്ന അധ്യാപകരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരെ നിയോഗിക്കുന്നത്. ചുരുങ്ങിയത് 10 വര്‍ഷത്തെ അധ്യാപന പരിചയമുളളവര്‍ ജനുവരി 29ന് വൈകിട്ട് അഞ്ച് മണിക്കകം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാന ഓഫീസിലേക്ക് അപേക്ഷകള്‍ അയക്കണം.

അപേക്ഷയോടൊപ്പം വ്യക്തിപരമായ വിവരങ്ങള്‍, സര്‍വീസ് സംബന്ധമായ വിവരങ്ങള്‍, കരിക്കുലം, വികസനം, അധ്യാപക പരിശീലനം തുടങ്ങി ഇടപെട്ടിട്ടുളള അക്കാദമിക കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, സ്‌കൂള്‍ തലം മുതല്‍ വിവിധതലങ്ങളില്‍ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍, കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന വിദ്യാഭ്യാസം, വികസനം തുടങ്ങിയ ക്യാമ്പയിനുകളില്‍ പങ്കാളികളാണെങ്കില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെടുത്തിയുളള ബയോഡേറ്റയാണ് അയക്കേണ്ടത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഓഫീസ് നടത്തുന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാകും നിയമനം.

ഇ മെയില്‍: [email protected]

അപേക്ഷ അയക്കേണ്ട വിലാസം: സി.ഇ.ഒ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഓഫീസ്, അനക്‌സ് 2, റൂം നമ്പര്‍ 486, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!