കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനില്‍ (കുടുംബശ്രീ) അസി. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനം നടത്തുന്നതിന് കേന്ദ്രസംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ചട്ടപ്രകാരമുള്ള അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട് ജില്ലയില്‍ ഒരൊഴിവാണുള്ളത്. ശമ്പള സ്‌കെയില്‍ : 26500 56700 (പുതുക്കിയത്). യോഗ്യത : അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം. സംഘാടന പാടവവും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനതൊഴില്‍ദാന പദ്ധതികള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തന മേഖലകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. കൃഷി, ഗ്രാമവികസന/സാമൂഹികക്ഷേമ/പട്ടികജാതിപട്ടികവര്‍ഗ്ഗ വികസന/മത്സ്യബന്ധന വകുപ്പുകളിലെ ഓഫീസര്‍മാര്‍ക്ക് മുന്‍ഗണന. കമ്പ്യൂട്ടറില്‍ പ്രായോഗിക പരിജ്ഞാനം, സാമൂഹിക വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യൂ) എം.എ സോഷ്യോളജി എന്നിവ അഭികാമ്യം. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ, ട്രിഡ ബില്‍ഡിംഗ്, ചാലക്കുഴി ലെയിന്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം 685011 എന്ന വിലാസത്തില്‍ ഫെബ്രുവരി മൂന്ന് വൈകിട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം.

എഴുത്തു പരീക്ഷയും ഇന്റര്‍വ്യൂവും ഫെബ്രുവരി ഏഴ് രാവിലെ 10 മുതല്‍. ഇന്റര്‍വ്യൂവിനായി പ്രത്യേകം അറിയിപ്പ് നല്‍കില്ല കൂടുതല്‍ വിവരങ്ങള്‍ www.kudumbashree.org യില്‍ ലഭിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!