പിഎസ്‌സിയില്‍ ഒറ്റത്തവണ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കി

പിഎസ്‌സിയില്‍ ഒറ്റത്തവണ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കി

തിരുവനന്തപുരം: പിഎസ്‌സിയില്‍ ഒറ്റത്തവണ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു. ഒരു വ്യക്തി തന്നെ പല പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്യുന്നത് ഒഴിവാക്കുന്നതിനും പിഎസ്‌സി പരീക്ഷകളിൽ നിന്നു വിലക്കിയ ഉദ്യോഗാർഥികൾ മറ്റൊരു പേരിൽ പരീക്ഷ എഴുതുന്നത് തടയാനുമാണ് നടപടി. മറ്റു തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചു രജിസ്ട്രേഷൻ നടത്തിയവർ ആധാർ വിവരങ്ങൾ നൽകേണ്ടി വരും. ഭിന്നശേഷിക്കാര്‍ക്ക് 1996 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ മൂന്നു ശതമാനം സംവരണം നല്‍കണമെന്ന കോടതി വിധി എങ്ങനെ നടപ്പാക്കണമെന്ന് ആരാഞ്ഞു സര്‍ക്കാരിലേക്കു കത്തയയ്ക്കാനും യോഗം തീരുമാനിച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!